ആലപ്പുഴ: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിയൻ കൂട്ടായ്മ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എം.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അമ്പു വൈദ്യൻ കല്പകവാടി സ്വാഗതം പറഞ്ഞു. ജില്ലാ ചെയർമാൻ ബി.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.നെടുമ്പന അനിൽ,എൻ.എസ്.യു മുൻ ദേശീയ അദ്ധ്യക്ഷൻ എസ്. ശരത്,സംസ്ഥാന സെക്രട്ടറി അഡ്വ.ജി.മനോജ് കുമാർ,എൻ.കുമാർ, ദാസ്, ബിനു, ഹാരിസ് സരോവരം, റാബിയാ സലിം തുടങ്ങിയവർ സംസാരിച്ചു.