ഹരിപ്പാട്: മുട്ടം ഇഞ്ചകോട്ടയിൽ ശ്രീഭദ്ര ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന കെട്ടുജീവതയുടെ ഫണ്ട്‌ ഏറ്റുവാങ്ങൽ സമ്മേളനം നാളെ രാവിലെ 8.30ന് നടക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ. ശിവൻകുട്ടി അദ്ധ്യക്ഷനാകും. മുട്ടം 994 നമ്പർ എസ്. എൻ. ഡി. പി യോഗം ശാഖാ പ്രസിഡന്റ് ബി. നടരാജൻ ഫണ്ട്‌ കെ. അനിയൻ, ജി. ഗോപാലകൃഷ്ണൻ, എസ്. ശിവകുമാർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിക്കും. ആശ്രമ ആചാര്യ സി. മഹിളാമണി അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി വി. നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി. രഘുനാഥ്, എസ്. ശശികുമാർ തുടങ്ങിയവർ സംസാരിക്കും. എസ്. എൻ ട്രസ്റ്റ്‌ ബോർഡ്‌ മെമ്പറും ക്ഷേത്ര മുഖ്യ കാര്യദർശിയുമായ മുട്ടം ബാബു മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്ര സെക്രട്ടറി കെ. അനിയൻ സ്വാഗതവും വനിതാ സംഘം സെക്രട്ടറി കെ. സോമവല്ലി നന്ദിയും പറയും.