ആലപ്പുഴ:കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ,ജില്ലയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ യുവജനങ്ങൾ സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും വാക്സിനേഷൻ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. വാർഡ് അടിസ്ഥാനത്തിൽ ഡി.വൈ.എഫ്.ഐ പ്രതിരോധസേനകൾ പ്രവർത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും, സെക്രട്ടറി അഡ്വ.ആർ.രാഹുലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.