ചേർത്തല:എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി കൈതക്കാട് 786-ാം നമ്പർ ശാഖയിൽ
പുതിയ മന്ദിരത്തിന്റെയും പ്രാർത്ഥനാ മണ്ഡപത്തിന്റെയും ശിലാസ്ഥാപനം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിച്ചു. ശാഖ പ്രസിഡന്റ് ബി.ബിജു അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ ഇന്ദീവരം, ബൈജു അറുകുഴി, സൈബർ സേന യൂണിയൻ കൺവീനർ അജി ഇടപ്പുങ്കൽ, എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി സി.വി.സുനിൽ, ശാഖ കമ്മിറ്റി അംഗങ്ങളായ രാജപ്പൻ,രജീഷ് കൃഷ്ണ, രാധാമണി എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി എസ്. അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് മഹീധരൻ നന്ദിയും പറഞ്ഞു. വനിതാസംഘം പ്രതിനിധികൾ കുടുംബയൂണിറ്റ് കൺവീനർമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.