കായംകുളം: കൊവിഡ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കായംകുളത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കിയതായി നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.

കൊവിഡ് കെയർ സെന്ററിൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി. വാട്ടർ പ്യൂരിഫയർ ഫാൻ, ലൈറ്റ്, വെന്റിലേറ്റർ, ഓക്സിജൻ സിലിണ്ടർ എന്നിവ ഏർപ്പെടുത്തി. നഗരസഭാ പരിധിയിലെ രോഗികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനുമായി ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.

വാർഡ് തലത്തിൽ നോട്ടീസ് വിതരണം, അനൗൺസ് മെന്റ് നോട്ടീസ് വിതരണം ഉൾപ്പെടെ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി. നടത്തിവരുന്നു. കൊവിഡ് പോസിറ്റീവാകുന്ന കുഞ്ഞുങ്ങൾക്കായി പീഡിയാട്രിക് വാർഡ് സജ്ജീകരിച്ചു.

കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നൈറ്റ് സ്ക്വാഡ് ആരംഭിച്ചു.