ചേർത്തല: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചേർത്തല എക്സ്‌റേ കവലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റി പി.എച്ച്. ഡിവിഷൻ ഓഫീസിൽ ബി.പി.എൽ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് 30 വരെ നിറുത്തി വച്ചതായി അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.