ചേർത്തല: കടൽ ക്ഷോഭം രൂക്ഷമായ ചേർത്തല തെക്ക് പഞ്ചായത്ത് 16-ാം വാർഡിന്റെ ഭാഗമായ ചേന്നവേലിയിൽ കടലാക്രമണം ചെറുക്കുന്നതിന് സ്ഥിരം സംവിധാനമായി പുലിമുട്ട് നിർമ്മിക്കണമെന്ന് കെ.എൽ.സി.എ പെരുന്നേർമംഗലം ഇടവക യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഡയറക്ടർ ഫാ. തോബിയാസ് അദ്ധ്യക്ഷത വഹിച്ചു. സോണി കളത്തിൽ, നോയൽ, ജോസ് സാംസൺ, ജിജി സോളമൻ,ആന്റണി കാക്കരി, ജസ്റ്റീന എന്നിവർ സംസാരിച്ചു.