ചേർത്തല:എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് സ്ഥാപന വാർഷികാചരണവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ദ്വൈവാര പ്രചരണത്തിന്റെ ഭാഗമായി ചേർത്തല ലോക്കൽകമ്മിറ്റി കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ജില്ല സെക്രട്ടേറിയറ്റംഗം ടി.മുരളി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.എ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.മനോഹരൻ,കെ.ജെ.ഷീല എന്നിവർ സംസാരിച്ചു.