ചേർത്തല: തീരദേശ മേഖലയിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ പട്ടണക്കാട് പഞ്ചായത്തിലെ വെട്ടയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തമ്പി ചക്കുങ്കൽ ആവശ്യപ്പെട്ടു.