ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ പ്രഥമയോഗം യൂണിയൻ പ്രസിഡന്റ് പി.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ കൗൺസിലർമാരായി എം.രാജേഷ് മറ്റത്തിൽ,കെ.ഭാസി വിപഞ്ചിക,കെ.പി.ബൈജു കൃഷ്ണമംഗലം,വി.ആർ.വിദ്യാധരൻ പ്രണവം,പി.ബി.രാജീവ് പുത്തൻപറമ്പ്,ജി.രാജേഷ് ചീതക്കോട് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറഞ്ഞു.