അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന, രാമങ്കരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ കരുമാടി ശ്രീപ്രിയയിൽ പി.പ്രസന്നകുമാർ (51) മരിച്ചു. 19ന് രാത്രി 8 ഓടെ കരുമാടിയിലേക്കു വരുന്ന വഴി പ്രസന്നകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംതെറ്റി മെറ്റൽക്കൂനയിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: വത്സല. മക്കൾ: പ്രണവ്, ശ്രീജിത്ത്.