പൂച്ചാക്കൽ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും, നാളെയും പാണാവള്ളി - പെരുമ്പളം ജങ്കാർ സർവ്വീസ് ഉണ്ടായിരിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ അറിയിച്ചു. ഫെറി ബോട്ട് സർവ്വീസുകൾ ഉണ്ടാകും.കൊവിഡ് ബാധിതർക്ക് മാത്രമായി പഞ്ചായത്തിന്റെ ആംബുലൻസ് സേവനം പരിമിതപ്പെടുത്തും.