ആലപ്പുഴ: വിവിധ കേസുകളിലായി കോടതി റിമാൻഡ് ചെയ്ത് ആലപ്പുഴ ജില്ലാ ജയിലിൽ കഴിയുന്ന കൈതവന വാർഡ് പള്ളിപ്പറമ്പ് വീട്ടിൽ ലിനോജിനെ (30) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
ആലപ്പുഴ സൗത്ത്, നെടുമുടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂട്ടാളികളുമായി ചേർന്ന് നരഹത്യ ശ്രമം, ലഹള, കൈയേറ്റം, പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി 11 കേസുകളാണ് ഇയാൾക്കെതിരേയുള്ളത്.