ഓമനപ്പുഴ: കൊവിഡ് ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ മാവേലിത്തയ്യിൽ കുഞ്ഞച്ചന്റെ ഭാര്യ റീത്താമ്മ(56)യാണ് മരിച്ചത്. അർബുദരോഗത്തിന് ചികിത്സയിലായിരുന്ന റീത്താമ്മയ്ക്ക് കഴിഞ്ഞ ദിവസം പനിയും മറ്റു അസ്വസ്ഥതകളുംഅനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സംസ്‌കാരം കൊവിഡ് മാനദണ്ഡപ്രകാരം ഓമനപ്പുഴ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നടത്തി. മക്കൾ: സിസ്റ്റർ ക്രിസ്റ്റബെൽ,നിമ്മി. മരുമകൻ: ജിതിൻ.