ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചി​കി​ത്സയി​ലുള്ളവരുടെ എണ്ണം 8891 ആയി​.ഇന്നലെ രോഗം സ്ഥി​രീകരി​ച്ചവരി​ൽ അഞ്ചു പേർ അന്യ സംസ്ഥാനങ്ങളി​ൽ നിന്നെത്തിയതാണ്. 1231 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.127 പേരുടെ പരിശോധനാഫലം നെഗറ്റീവായോടെ രോഗമുക്തരുടെ ആകെ എണ്ണം 84,795 ആയി​.