ചേർത്തല: കഞ്ഞിക്കുഴിയിലെ കരപ്പാടശേഖരങ്ങളിൽ നെൽകൃഷിക്ക് പത്താമുദയ ദിനത്തിൽ തുടക്കമായി. പതിനാലാം വാർഡിലെ കുണ്ടേലാറ്റ് പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.ജി.രാജേശ്വരി വിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ് അഡ്വ എം.സന്തോഷ് കുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് എൻ.ടി. സുരേഷ്‌നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ
ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽ കുമാർ,പഞ്ചായത്തംഗം ഷീല, ജി. ഉദയപ്പൻ,പുഷ്പജൻ, സി.അംബുജാക്ഷൻഎന്നിവർ സംസാരിച്ചു.
ചാലുങ്കൽ പാടശേഖരത്തിൽ നടന്ന വിത്തുവിത പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു.
വാർഡംഗം സി.കെ. ശോഭനൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ,എം. സന്തോഷ് കുമാർ , ഹരിദാസ് കുലവടി,സോമശേഖരൻ നായർ,ആർ.രവിപാലൻ, രവീന്ദ്രമേനോൻ ,വി.സുദർശനൻ എന്നിവർ പങ്കെടുത്തു.
പരമ്പരാഗത നെൽ വിത്തിനമായ വിരിപ്പുമുണ്ടകനാണ് കൃഷിയിറക്കുന്നത്. കഞ്ഞിക്കുഴിയിലെ കർഷകരിൽ നിന്ന് പഞ്ചായത്ത് കൃഷി ഭവൻ മുഖേന നേരിട്ടാണ് വിത്ത് സംഭരിച്ച് പാടശേഖര സമിതികൾക്ക് കൈമാറുന്നത്.
ഓരോ നിലം ഉടമയ്ക്കും ആവശ്യമായ വിത്തുകൾ പാടശേഖര സമിതി വഴി സൗജന്യമായാണ് നൽകുന്നത്. അടിവളമായി ചേർക്കേണ്ട നീറ്റുകക്കയും നൽകുന്നുണ്ട്.