മുതുകുളം: മുതുകുളം കാടാശ്ശേരി മുന്നില 1062-ാം നമ്പർ എൻ.എസ്.എസ്. കരയോഗം ട്രഷറർ മുതുകുളം വടക്ക് രോഹിണിയിൽ പദ്മനാഭൻ നായർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ. പന്തളം എൻ.എസ്.എസ്. കോളേജ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: രമണി. മക്കൾ: പി.പ്രവീൺ, ആർ.ഹരിത. മരുമക്കൾ: പാർവതി, വിനോദ്കുമാർ. സഞ്ചയനം മേയ് രണ്ടിന് രാവിലെ 9ന്.