ഹരിപ്പാട്: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തുകൾക്ക് അൺ ടൈഡ് ഫണ്ടുകൾ അനുവദിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പഞ്ചായത്തുകൾക്ക് നിരവധി ഉത്തരവാദിത്ത്വങ്ങൾ നിറവേറ്റാൻ ഉള്ളപ്പോൾ ഫണ്ടിന്റെ പേരിൽ ജനക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുത്. സി. എഫ്. എൽ. ടി. സി വാക്സിനേഷൻ സെന്ററുകൾ എന്നിവ നടത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇതിനിടയിൽ കുടിവെള്ളം പോലെയുള്ള അടിയന്തര ആവശ്യമുള്ള ദുരന്തനിവാരണ സംവിധാനത്തെക്കൂടി ഏൽപ്പിച്ച് സർക്കാരിന് കൈയൊഴിയാൻ കഴിയില്ല. അടിയന്തര ഘട്ടത്തിൽ പഞ്ചായത്തുകൾക്ക് ഫണ്ട് ചെലവാക്കുന്ന അതിനുള്ള അധികാരം കൂടി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.