ആലപ്പുഴ: കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളിൽ കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന 50 പേർക്ക് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഒർഗനൈസേഷന്റെയും, എൻ.ജി.ഒ സംഘ് മുഹമ്മ ബ്രാഞ്ച് കമ്മറ്റിയുടെയും നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകി. ഫെറ്റോ ജില്ല ജോയിൻറ്റ് സെക്രട്ടറി സി.ടി.ആദർശ്, എൻ.ജി.ഒ സംഘ് മുഹമ്മ ബ്രാഞ്ച് സെക്രട്ടറി സി.എൻ.ഓമനക്കുട്ടൻ എന്നിവർ ഭക്ഷണ വിതരണത്തിൽ പങ്കാളികളായി. ഇരുവരും സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരാണ്.