മാവേലിക്കര: അക്കോക്കിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കൊവിഡ് ഹെൽപ് ഡെസ്ക് രൂപീകരിച്ചു. കൊവിഡ് കാലത്ത് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന്, ആശുപത്രി സഹായം അടക്കമുള്ള ആവശ്യങ്ങൾക്ക് സഹായം എത്തിക്കും. ജില്ലയിൽ കായംകുളം, മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല മണ്ഡലങ്ങളിൽ ഇതിനായി ടീം രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറകൾ: കായംകുളം: 9895160108(അൻവർ), മാവേലിക്കര- 9744689761(രതീഷ് കുമാർ), ഹരിപ്പാട് - 9847725879(സുന്ദരംപ്രഭാകരൻ), അമ്പലപ്പുഴ - 9847301456( അജിത് കൃപ), ആലപ്പുഴ -9895330967( നൂറുദ്ധീൻ), ചേർത്തല - 9388538328(ഹരികൃഷ്ണൻ).