ആലപ്പുഴ: കൊവിഡ് ഭീഷണി ശക്തമായ സാഹചര്യത്തിൽ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ബി.ജെ.പി ജില്ലാതലത്തിൽ ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും സഹായ കേന്ദ്രങ്ങൾ ഉണ്ടാകും. പഞ്ചായത്തുതലത്തിൽ കോ-ഓഡിനേറ്റർമാരെയും നിയമിച്ചു. കൊവിഡ് പ്രതിരോധ - ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ഹെൽപ്പ് ഡെസ്‌ക്കുകൾ നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ കോ ഓർഡിനേറ്റർ ജി.വിനോദ് കുമാർ, വിമൽ രവീന്ദ്രൻ, പാറയിൽ രാധാകൃഷ്ണൻ, ശ്രീദേവി വിപിൻ, രോഹിത് രാജ് എന്നിവർ അടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. ഫോൺ :9497302259