ആലപ്പുഴ: ചേർത്തല ഗവ.താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയർത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ചേർത്തല ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈനായി ചേർന്ന സമ്മേളനം കെ. ജി.ഒ സംസ്ഥാന സെക്രട്ടറി പി.വി.ജിൻരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ സമ്മേളങ്ങൾക്കു മുന്നോടിയായി നടന്ന വിവിധ യൂണിറ്റ് തല യോഗങ്ങളിൽ സംഘടനാ പ്രമേയം കെ പി അനിൽകുമാർ , പ്രേംജിത്‌ലാൽ , വേണുക്കുട്ടൻ എന്നിവരും പ്രവർത്തന റിപ്പോർട്ട് ഷാജി കെ ഗിരിജനിവാസ് , ലിഷ പി പി , ജയകുമാർ , ജോയിമോൻ എന്നിവരും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകകളിൽ സലിം, സേവ്യർ , മാർഗരറ്റ് ലിസി , ഷറഫുദ്ദീൻ , യൂ.ജെ.ശില്പ,സംസ്ഥാന കമ്മിറ്റി അംഗം എ. ആർ സുന്ദർലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി റെനി സെബാസ്റ്റിൻ , ആർ രാജലക്ഷ്മി എന്നിവർ സംസാരിച്ചു.