s

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.12

ആലപ്പുഴ: കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമ്പോഴും ജില്ലയിൽ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ഉയരുന്നത് ആശങ്ക പടർത്തുന്നു. കഴിഞ്ഞ കഴിഞ്ഞ അഞ്ച് ദിവസമായി ആയിരത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇന്നലെ 1750 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 20.12 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവിൽ 10058 പേർ ചികിത്സയിലുണ്ട്. ഇന്നലെ 1747 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 583 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 85378 പേർ രോഗ മുക്തരായി.നഗരസഭകളിൽ ആലപ്പുഴയിലും പഞ്ചായത്തുകളിൽ എഴുപുന്നയിലുമാണ് ഇന്നലെ കൂടുതൽ രോഗികൾ . ആലപ്പുഴയിൽ 267പേരും എഴുപുന്നയിൽ 63 പേരും.

രോഗബാധിതർ

നഗരസഭകളിൽ

കായംകുളം: 46

ചേർത്തല: 45

മാവേലിക്കര: 39

ചെങ്ങന്നൂർ: 30

ഹരിപ്പാട്: 22

പഞ്ചായത്തുകൾ (20ൽ കൂടുതൽ രോഗികൾ)

എഴുപുന്ന: 63

ചെട്ടികുളങ്ങര: 60

പാലമേൽ: 59

ചെറുതന: 52

ആര്യാട്,ചുനക്കര: 46 വീതവും

കഞ്ഞിക്കുഴി: 44

മാന്നാർ: 42

ചേപ്പാട്: 41

നെടുമുടി: 40

തകഴി: 39

നൂറനാട്: 36

തഴക്കര: 34

എടത്വ: 30

തെക്കേക്കര: 28

പട്ടണക്കാട്: 27

ചേന്നംപള്ളിപ്പുറം, ആറാട്ടുപുഴ: 24 വീതം

കൃഷ്ണപുരം: 20