ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അദ്ധ്യാപകരെ നിയോഗിച്ചു. ബ്ലോക്ക് തല പി.എച്ച്.സി, കുടുംബാരോഗ്യ കേന്ദ്രം, സി.എച്ച്.സി, പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി), അർബൻ ഹെൽത്ത് ട്രയിനിംഗ് സെന്റർ (യു. എച്ച്.റ്റി.സി), താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ദുരന്ത നിവാരണ നിയമ പ്രകാരം 420 അദ്ധ്യാപകരെ അദ്ധ്യാപകരെ നിയമിച്ചത്. ഇവർ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യണം.