അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം പോകാനിടം ഇല്ലാതിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന് പുന്നപ്ര ശാന്തിഭവനിൽ അഭയം നൽകി. ഒരാഴ്ച മുമ്പ് കടത്തിണ്ണയിൽ കിടന്ന യുവാവിനെ ഹരിപ്പാട് പൊലീസ് ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും വിട്ടയച്ച 25 വയസ്സ് പ്രായം തോന്നിക്കുന്ന, സംസാരശേഷി ഇല്ലാത്ത യുവാവ് പോകാനിടമില്ലാതെ കുഴങ്ങിയപ്പോൾ ഹെൽപ്പ് എന്ന സംഘടനയുടെ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ് ,സെക്രട്ടറി രാജേഷ് സഹദേവൻ ,നിസാർ വെള്ളാപ്പള്ളി എന്നിവർ ചേർന്ന് ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് യുവാവിന് അഭയമൊരുക്കിയത്.