മാവേലിക്കര: ശുഭാനന്ദഗുരുവിന്റെ മഹാസമാധി സന്നിധാനമായ മാവേലിക്കര കൊറ്റാർകാവ് ശ്രീശുഭാനന്ദാദർശാശ്രമത്തിൽ പൂരം തിരുനാൾ ഇന്ന് സമാപിക്കും. പൂരം തിരുനാളിൽ ഇന്നലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദർശാശ്രമ അങ്കണത്തിൽ മാത്രമായി പ്രദക്ഷിണം ചുരുക്കി. പ്രത്യേക പ്രാർത്ഥന, ആദ്ധ്യാത്മിക സമ്മേളനം എന്നിവ നടന്നു. സമ്മേളനം സംഘം ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം കർമ്മകർത്താവ് ധർമ്മാനന്ദ സ്വാമി അദ്ധ്യക്ഷനായി. സംഘം ധർമ്മകർത്താവ് ജ്ഞാനാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ അനിവർഗീസ്, സംഘം കേന്ദ്ര സമി​തി അംഗങ്ങളായ ആനന്ദതീർത്ഥർ സ്വാമി, എം.ജി.തങ്കപ്പൻ, എ.കെ.പുരുഷോത്തമൻ, കെ.എൻ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഇന്ന് പുലർച്ചെ 5ന് ശാന്തിധനം, 5.30ന് തൃക്കൊടിയിറക്ക് എന്നിവയോടെ പൂരം ജന്മനക്ഷത്ര മഹാമഹം സമാപിക്കും.