ചേർത്തല: ജപ്പാൻ കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെത്തുർടന്ന് ചേർത്തല നഗരസഭയിലും ആറ് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങും. ചേർത്തല -അരൂക്കുറ്റി റോഡിൽ ചെങ്ങണ്ട പാലത്തിന് സമീപം പ്രധാന വിതരണ പൈപ്പ് പൊട്ടിയതോടെയാണ് തെക്കൻ മേഖലയിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയത്. നഗരസഭ പ്രദേശം, പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം മുടങ്ങിയത്. അറ്റകുറ്റപ്പണി ആരംഭിച്ചതായും 3 ദിവസത്തിനുള്ളിൽ ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്നും ചേർത്തല ഹെഡ് വർക്സ് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.