ഹരിപ്പാട്: ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് നങ്ങ്യാർകുളങ്ങര ടി. കെ. മാധവ മെമ്മോറിയൽ കോളേജിലെ എൻ.എസ്. എസ് വോളണ്ടി​യർമാർ വെബിനാർ സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ വെബിനാറിൽ വിശിഷ്ട അതി​ഥി​യായി. കൊവിഡ് കാലഘട്ടത്തിൽ പൊതുഭരണ സംവിധാനത്തിന്റെ രീതികൾ, സാമൂഹ്യ മാദ്ധ്യമങ്ങളുടെ ശരിയായ ഇടപെടലുകൾ, കുട്ടികളുടെ സാമൂഹ്യ സുരക്ഷ തുടങ്ങി നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിയുന്ന വിവിധ മേഖലകളേ പറ്റി ടി വി അനുപമ കുട്ടികളോട് സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീത. എം. വി ചടങ്ങിൽ സ്വാഗതം അർപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. വിനോദ് ഹരിദാസ് അദ്ധ്യക്ഷനായി. വോളണ്ടി​യർമാരായ എൻ. നിഹാൽ മുഹമ്മദ്‌, അയന. എസ്, ആതിര മോഹൻ തുടങ്ങിയവർ സംസാരിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അഖിൽ.ബി. എസ് നന്ദി പറഞ്ഞു.