പൂച്ചാക്കൽ: മർദ്ദനമേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു. കൊച്ചി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പാണാവള്ളി പതിനഞ്ചാം വാർഡ് പുള്ളോംവെളിയിൽ പരമേശ്വരന്റെ മകൻ സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെ ചില യുവാക്കളുമായുണ്ടായ സംഘർഷത്തിലാണ് സന്തോഷിന് പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് .അമ്മ: സരോജിനി. ഭാര്യ:ശാലിനി. മക്കൾ: അർജുൻ, അശ്വിൻ.