photo

ചേർത്തല: വാരാന്ത്യത്തി​ൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്റണം നഗരത്തിൽ പൂർണം. പൊലീസ് പരിശോധന ശക്തമാക്കിയതോടെ റോഡുകൾ വിജനമായി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ദേശീയപാതയിലടക്കം പൊലീസ് കർശന പരിശോധന നടത്തി. ചേർത്തല പൊലീസ് സ്‌​റ്റേഷന് മുൻപിൽ ദേശീയപാതയിൽ ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പരിശോധന. ദേവീ ക്ഷേത്രത്തിന് മുന്നിലും വാഹനം തടഞ്ഞ് പരിശോധന നടത്തി.ഒൻപത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയത്. അനാവശ്യമായി പുറത്തിറങ്ങിയവരെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ഇന്നും പരിശോധന തുടരുമെന്നും നിയന്ത്റണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് എബ്രഹാം വർഗീസ് പറഞ്ഞു.