telemedicine

ആലപ്പുഴ : കൊവി​ഡി​നെ നേരിടാൻ ആലപ്പുഴ നഗരസഭ സജ്ജീകരിച്ച ടെലി മെഡിസിൻ യൂണിറ്റിന് നഗരവാസി​കൾക്കി​ടയി​ൽ വലിയ സ്വീകാര്യതയെന്ന് അധി​കൃതർ.ആദ്യ ദിനത്തിൽ 66 പേരും രണ്ടാംദി​നം 102 പേരും നഗരസഭയുടെ ടെലി മെഡിസിൻ സഹായം തേടി. ഇന്നലെ ഉച്ചയ്ക്ക് 2.30 മുതൽ 5 മണി വരെ ഇ.എൻ.ടി വിദഗ്ദ ഡോ.ഷെറിൻ ഷാജഹാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആരോഗ്യ വകുപ്പ് അഡി​ഷണൽ ഡയറക്ടർ ഡോ.കെ.വേണുഗോപാൽ ,വണ്ടാനം മെഡിക്കൽ കോളേജ് അസി. സുപ്രണ്ട് ഡോ.അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിൽ പത്തോളം ഡോക്ടർമാരുടെ സേവനം ഈ യൂണിറ്റിൽ ലഭ്യമാണ്.0477 2251792, 9020996060 എന്ന നമ്പരുകളിൽ ടെലി മെഡിസിൻ സേവനംലഭിക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ നഗരസഭയുടെ ആരോഗ്യ വോളണ്ടിയർമാർ ജനറൽ ആശുപത്രിയിൽ നിന്നും രോഗികളുട‌െ വീടുകളിൽ എത്തിച്ചു നൽകുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സ്വന്തമായി ടെലി മെഡിസിൻ സംവിധാനമൊരുക്കിയ സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ആലപ്പുഴ നഗരസഭ.