poster

ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു "പോസ്റ്റർ പ്രൊട്ടസ്റ്റ് " സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ കൈയെഴുത്ത് പോസ്‌റ്ററുകളായി പ്രദേശത്തെ ചുവരുകളിൽ പതിപ്പിച്ചായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി അഡ്വ.ആർ.രാഹുൽ വളവനാടും പ്രസിഡന്റ് ജയിംസ് ശാമുവേൽ വെൺമണിയിലും ട്രഷറർ എം.എസ്.അരുൺകുമാർ മാവേലിക്കര ടൗണിലും സംസ്ഥാന കമ്മിറ്റിയംഗം എം.എം.അനസ് അലി ഹരിപ്പാട്ടും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.വാക്സിനേഷൻ സൗജന്യവും സാർവത്രികമാക്കുന്നതിന് പകരം വാക്സിൻ നിർമ്മാതാക്കളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് മോദി സർക്കാരെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു..

സ്വകാര്യ മരുന്ന് നിർമ്മാണ കമ്പനികളുടെ സ്വതന്ത്ര വിഹാരത്തിനാണ് കേന്ദ്രസർക്കാർ അവസരമൊരുക്കിയിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.