മുതുകുളം: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. ശനിയാഴ്ച രാവിലെ പത്തു മണിയോടെ കായംകുളം-കാർത്തികപ്പള്ളി റോഡിൽ അമ്പലമുക്കിന് തെക്കുവശമായിരുന്നു അപകടം. തെക്കു നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് കിഴക്കുവശത്തെ തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ലോഹനിർമിത വേലിയും തകർത്താണ് നിന്നത്. കാറിന് കേടുപാടുണ്ട്. ഡ്രൈവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.