ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു. വാക്‌സിനേഷന് രജിസ്‌ട്രേഷൻ നടത്തുന്നതിനായി എല്ലാ വാർഡുകളിലും കേന്ദ്രങ്ങൾ തുറന്നു. അഞ്ച് ദിവസം കൊണ്ട് രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനാണ് പദ്ധതി. റാപ്പിഡ് റെസ്‌പോൺസ്‌ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജാഗ്രതാ കേന്ദ്രം പഞ്ചായത്ത് തലത്തിൽ ആരംഭിച്ചു. 27 ന് ജനകീയശുചീകരണ പ്രവർത്തനം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അറിയിച്ചു.ഫോൺ: 7356751092, 9496332617.