ആലപ്പുഴ: കഴിഞ്ഞ രണ്ടു വർഷത്തിലധികമായി കോവിഡ് മഹാമാരി പ്രതിരോധത്തിലേർപ്പെട്ടിരിയ്ക്കുന്ന ആരോഗ്യ വകുപ്പു ജീവനക്കാർക്ക് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിയ്ക്കുന്ന വിശ്രമമടക്കമുള്ള സുരക്ഷ പരിപാലിക്കാത്തതുമൂലം ആരോഗ്യരംഗം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. നാഷണൽ റൂറൽ ഹെൽത്തുമിഷൻ വഴി അധിക ജീവനക്കാരെ നിയമിച്ച് കോവിഡ് രോഗികളെ പരിചരിയ്ക്കുന്നവർക്കും
പരിശോധനാ ജോലിയിലേർപ്പെടുന്നവർക്കും ഡബ്ലു.എച്ച്.ഒ.വിഭാവന ചെയ്യുന്ന ആരോഗ്യ സുരക്ഷ അടിയന്തിരമായിഏർപ്പെടുത്തണമെന്നും ഓൺലൈൻ വഴി ചേർന്ന കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ ടി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പ്രദീപ്, പി എ.ജോൺ ബോസ്‌കോ, പി.എം.സുനിൽ, എൻ.എസ്.സന്തോഷ്, ഷീബ എന്നിവർ സംസാരിച്ചു.