ആലപ്പുഴ: സൗജ്യന്യവും സാർവത്രികവുമായ വാക്‌സിനേഷന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് 28ന് എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തുന്ന വീട്ടുമുറ്റ സത്യാഗ്രഹം വിജയിപ്പിക്കണമെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അഭ്യർത്ഥിച്ചു.ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത തരത്തിലാണ് കേന്ദ്രസർക്കാർ കൊവിഡ് വാക്‌സിന്റെ കാര്യത്തിൽ നിലപാട് കൈക്കൊള്ളുന്നത്. സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭം നേടിക്കൊടുക്കുന്നതാണ് പുതിയ വാക്‌സിൻ നയമെന്നും ആഞ്ചലോസ് പറഞ്ഞു.