അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം നടന്നു.
20 ലക്ഷം രൂപയാണ് നിർമ്മാണചെലവ്. നിർമ്മാണോദ്ഘാടനം പുന്നപ്ര സെൻ്റ് ജോൺ മരിയവിയാനി പള്ളി വികാരി ഫാ. എഡ് വേഡ് പുത്തൻപുരക്കൽ നിർവഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി .ജി . സൈറസ്,ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, ഗ്രാമപഞ്ചായത്തംഗം എൻ. കെ .ബിജു, പി .വി .ആന്റണി, കൈനകരി അപ്പച്ചൻ, എസ്. മാത്യു പുന്നപ്ര,ജോൺസൻ,വി. ജോസുകുട്ടി,റോയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ടിലാണെങ്കിലും മലിനീകരണനിയന്ത്രണ ബോർഡിന്റെ ഉത്തരവ് അനുസരിച്ച് പ്ലാൻ്റ് നിർമ്മിക്കുകയാണെന്ന് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. സർക്കാരിന്റെയൊ സാമൂഹ്യ സംഘനകളുടെയൊ സഹായം നിർമ്മാണ പ്രവർത്തനത്തില്ല. 170 ഓളം അന്തേവാസികളുള്ള ശാന്തിഭവനിൽ 60 പേർക്ക് മാത്രമാണ് ഗ്രാന്റ് കിട്ടുന്നത്. കൊവിഡ് കാലത്ത് ഭക്ഷണത്തിനും മരുന്നിനുമടക്കം ഏറെ ബുദ്ധിമുട്ടിലാണ് ശാന്തിഭവന്റെ പ്രവർത്തനം. പ്ളാന്റിന്റെ നിർമ്മാണ പ്രവർത്തനത്തിന് സുമനസുകളുടെ സഹായമുണ്ടാകുമെന്ന ഏക പ്രതീക്ഷയാണുള്ളതെന്ന് മാത്യു ആൽബിൻ പറഞ്ഞു.