അമ്പലപ്പുഴ: കൊവിഡ് ഒന്നാം ഘട്ടത്തിൽ ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്ന് ചിലവാക്കി കാർമൽ പോളിടെക്നിക്കിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജീകരിച്ചിട്ടും ഒരാളെപ്പോലും പ്രവേശിപ്പിക്കാത്ത നിലപാട് പഞ്ചായത്ത് അധികൃതർ ആവർത്തിക്കരുതെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനം ഉടൻ ആരംഭിക്കണം. ആംബുലൻസ് യഥാസമയം ലഭ്യമാക്കാൻ സാധിക്കാതെ കൊവിഡ് രോഗി മരിച്ച അവസ്ഥയുണ്ട്. ഹെൽപ്പ് ഡെസ്ക് ആരംഭിക്കാനും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് രൂപീകരിച്ച സന്നദ്ധ സേവന ടീം പ്രവർത്തനം വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണിക്കൃഷ്ണൻ പുത്തൻമഠം, കെ.എച്ച്.അഹമ്മദ്, അനിൽ കല്ലൂപ്പറമ്പിൽ, പി.എ.കുഞ്ഞുമോൻ,കെ.മോഹനദാസ്, എം.എസ്. ജയറാം, ആർ. രങ്കനാഥൻ, വിഷ്ണുപ്രസാദ് വാഴപ്പറമ്പിൽ, സത്താർ ചക്കത്തിൽ, കെ.കെ.സുലൈമാൻ കുഞ്ഞ്, എം.ബി.ജോൺസൻ, നാഷാദ് കോലത്ത്, ശ്രീജ സന്തോഷ്, സമീർ പാലമൂട്, ഇന്ദ്രജിത്ത് ഉദയകുമാർ എന്നിവർ സംസാരിച്ചു.