ചേർത്തല: പാലക്കാട് കോട്ടായിയിൽ പുതിയതായി ആരംഭിക്കുന്ന അപ്പുണ്ണി ഏട്ടൻ വായനശാലയ്ക്ക് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിക്കാനാവശ്യമായ പുസ്തകങ്ങൾ സമാഹരിക്കുന്ന സംരംഭമായ പുസ്തകചലഞ്ചിലേക്ക് വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാല പുസ്തകങ്ങൾ കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. വായനശാല സെക്രട്ടറി വി.എം.നിഷാദ്, കെ.കെ.സഹദേവൻ, എൻ.എൻ. നിധീഷ്, അപ്പുണ്ണി ഏട്ടൻ വായനശാല സ്ഥാപകൻ അജേഷ് മാഷ് എന്നിവർ പങ്കെടുത്തു. പുസ്തക ചലഞ്ചിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 94467 36069 എന്ന നമ്പറിൽ ബന്ധപ്പെടണം.