gireesh

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് 11-ാം വാർഡ് ചോഴേകാട്ടിൽ പരേതരായ വേലായുധൻ -ശാന്തമ്മ ദമ്പതികളുടെ മകൻ ഗിരീഷ് (45) ആണ് മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നായിരുന്നു മരണം. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗിരിജ, ഗീത, ഗിരിലാൽ.