photo

ചേർത്തല: സംസ്ഥാന സർക്കാർ എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വാക്‌സിൻ ചലഞ്ചിന് ജില്ലയിൽ തുടക്കമായി. വെട്ടയ്ക്കൽ മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വാക്‌സിൻ ചലഞ്ചിലേക്ക് സമാഹരിച്ച 30,780 രൂപ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.പ്രസാദിന് മേഖല പ്രസിഡന്റ് പ്രശാന്ത് കൈമാറി. ജില്ലാ സെക്രട്ടറി ടി .ടി. ജിസ്‌മോൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർത്ഥൻ, എസ്.സനീഷ്, ടി.കെ.രാമനാഥൻ,ആൽബർട്ട്, മോഹൻദാസ്, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.വാക്‌സിൻ ചലഞ്ചിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണമെന്ന് ജില്ലാ സെക്രട്ടറി ജിസ്‌മോനും, പ്രസിഡന്റ് സി.എ. അരുൺകുമാറും പറഞ്ഞു.