ചേർത്തല: കൊവിഡ് ബാധിച്ച് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയലാർ പഞ്ചായത്ത് നാലാം വാർഡ് പടിഞ്ഞാറെ ഈറ്റപ്പള്ളിയിൽ ഇ.കെ.ശ്രീധരൻ (78) മരിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീധരൻ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് കൊവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: സതി. മക്കൾ: സഹജ, സിനി. മരുമക്കൾ: രജി, സുരേന്ദ്രൻ.