bharathan

കോഴിക്കോട്: കൊളത്തറയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും റിട്ട. ബി.ഇ.എം.യു.പി.സ്‌കൂൾ ഹെഡ്മാസ്റ്ററുമായ പീടികക്കണ്ടി ഭരതൻ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും. ഫറോക്ക് മേഖലയിലെ അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്നു.
അവിഭക്ത പാർട്ടിയുടെ ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം, ചെറുവണ്ണൂർ - നല്ലളം ഗ്രാമപഞ്ചായത്ത് മെമ്പർ, ഫറോക്ക് കോ ഓപ്പറേറ്റിവ് സ്റ്റോർ പ്രസിഡന്റ്, ഫറോക്ക് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ്,
കൊളത്തറ കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, ശിവദാസ് സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്, ഫുട് വെയർ മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലളിത (റിട്ട. ഹെഡ്മിസ്ട്രസ്, ടി.എം. മദ്രസ എൽ.പി സ്‌കൂൾ, കൊളത്തറ) കഴിഞ്ഞ ഞായറാഴ്ചയാണ് നിര്യാതയായത്.

മക്കൾ: ജിഷി (ഡയറക്ടർ, ഒഡീസിയ ഗ്രൂപ്പ്) , നിഷ. മരുമക്കൾ: അഡ്വ.പി.എം. ഡൽജിത്ത് ( പരപ്പനങ്ങാടി), സ്വപ്‌ന (അരയൻകുളങ്ങര, ചേളന്നൂർ)
സഹോദരങ്ങൾ: ഭാരതി (റിട്ട. ഹെഡ്മിസ്ട്രസ്, ആത്മവിദ്യാ സംഘം യു.പി സ്‌കൂൾ, കൊളത്തറ)
ഭാനുമതി (റിട്ട. പൂൾ ഓഫീസർ, കലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതരായ സുഗതൻ,
പ്രേമവല്ലി (കടുകൻവളളി, പുല്ലാളൂർ).