ആലപ്പുഴ: 18 വയസിന് മുകളിലുള്ളവർകൂടി വാക്‌സിൻ സ്വീകരിക്കാൻ തുടക്കം കുറിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ രക്തക്ഷാമം ഉണ്ടാകുവാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രക്തദാന കാമ്പയിനിന്റെ ഭാഗമായി ആലപ്പുഴഡബ്ല്യൂ ആൻഡ് സി ആശുപത്രിൽ ജില്ലാ ഭാരവാഹികൾ രക്തദാനംചെയ്തു. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രധാന ആശുപത്രികളിൽ പ്രവർത്തകർ രക്തദാനത്തിന് സന്നദ്ധരാകുമെന്ന് ജില്ലാ പ്രസിഡന്റ് യു.അമലും സെക്രട്ടറി അസ്ലം ഷായും അറിയിച്ചു.