പൂച്ചാക്കൽ : കാൽ വഴുതി കായലിൽ വീണ യാത്രക്കാരനെ യാത്രക്കാരുടെ സഹായത്തോടെ ബോട്ടു ജീവനക്കാരൻ, രക്ഷപ്പെടുത്തി.പെരുമ്പളം മടുത്തുംമുറി വീട്ടിൽ പെരുമ്പളം രവിയുടെ മകൻ പ്രശാന്തിനെയാണ് ബോട്ട് ലാസ്ക്കർ അംബുജാക്ഷന്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷിക്കാനായത്. ഇന്നലെ രാവിലയാണ് സംഭവം.
പൂത്തോട്ട - പാണാവള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റ് എസ് -15 ബോട്ടിൽ നിന്ന് പാണാവള്ളി അരയൻകാവ് ജെട്ടിയിൽ നിന്ന് ഇറങ്ങവേ പ്രശാന്ത് വാതിൽപ്പടിയിൽ നിന്ന് കാൽവഴുതി കായലിലേക്ക് വീഴുകയായിരുന്നു. ബോട്ടിലെ കെട്ടുകയർ ഇട്ട് നൽകി പ്രശാന്തിനെ കരയിലേയ്ക്ക് പിടിച്ചു കയറ്റുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ജീവനക്കാരനേയും യാത്രക്കാരേയും പെരുമ്പളം പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.വി.വി. ആശയും, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.പ്രമോദും അഭിനന്ദിച്ചു.