ചാരുംമൂട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ താമരക്കുളം ഗ്രാമപഞ്ചായത്ത് അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക, താമരക്കുളത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി താമരക്കുളത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധം സമരം ബി.ജെ.പി മുൻ സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര ഉദ്ഘാടനം ചെയ്തു . താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി പീയുഷ് ചാരുംമൂട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ, അജി , ഇന്ദ്രൻ, മുരളി പിള്ള, മനോജ് തുടങ്ങിയവർ സംസാരിച്ചു.