കാവാലം : മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി, സ്വകാര്യവ്യക്തികളുടെ പുരതിടത്തിലുള്ള അപകടാവസ്ഥയിലുള്ള എñാ വൃക്ഷങ്ങളും അടിയന്തരമായി മുറിച്ചു നീക്കണമെന്ന് കാവാലം ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതുസ്ഥലത്ത് അപകടാവസ്ഥയിലുള്ള വൃക്ഷങ്ങളും മറ്റ് നിർമ്മിതികളും കണ്ടെത്തി നീക്കം ചെയ്യുന്നതിനും യോഗം തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.