ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഏപ്രിൽ 30നേ തുറക്കുകയുള്ളൂവെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. 27ന് തുറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ബണ്ടിന്റെ ഷട്ടറുകൾ ഇപ്പോൾ തുറന്നാൽ കൃഷിയെ ദോഷകരമായി ബാധിക്കുമെന്നും ഏപ്രിൽ അവസാനത്തോടെ കൊയ്ത്ത് കഴിഞ്ഞ ശേഷമേ ഷട്ടറുകൾ തുറക്കാവൂ എന്നുമുള്ള പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. ജില്ലയിൽ 5025.323 ഹെക്ടർ നിലത്തെ കൊയ്ത്ത് കൂടി പൂർത്തിയാകാനുണ്ട്.