ആലപ്പുഴ: ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 17 ആംബുലൻസുകൾ ജില്ലാ പഞ്ചായത്ത് വാടകയ്‌ക്കെടുത്ത് നൽകും. ഇതിനായി ജില്ല പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 10 ലക്ഷം വകയിരുത്തിയതാതി പ്രസിഡന്റ് കെ.ജി.രാജേശ്വരി അറിയിച്ചു. ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിന് രണ്ടു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. സി.എഫ്.എൽ.ടി.സി കളിലേക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങാൻ ഈ തുക വിനിയോഗിക്കും.