ആലപ്പുഴ: 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45നും 60നുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കും കൊവിഡ് വാക്സിനേഷനുള്ള സഹായങ്ങൾ നൽകുന്നതിനായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 'ഹെൽപ് ഡെസ്‌കുകൾ' ആരംഭിച്ചു.

വാക്സിൻ സ്വീകരിക്കേണ്ട വ്യക്തിക്കോ അവരുടെ ബന്ധുക്കൾക്കോ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി വാക്സിൻ എടുക്കേണ്ട സൗജന്യ രജിസ്‌ട്രേഷൻ നടത്താൻ ഹെൽപ് ഡെസ്‌ക്കുകൾ വഴി സാധിക്കും. ഇതിനാവശ്യമായ കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനം എന്നിവ പഞ്ചായത്തുകൾ ഒരുക്കിയിട്ടുണ്ട്. കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് അതിനുള്ള സംവിധാനവും ഹെൽപ് ഡെസ്‌ക്കുകൾ വഴി ലഭ്യമാക്കും.